കൊച്ചിയിൽ വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

 

കൊച്ചി: വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീകാസ്വസ്ഥയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: ജോണ്‍, മാതാവ്: എല്‍സമ്മ, സഹോദരി: ജിനു മരിയ(ഓസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.