ആലപ്പുഴയിൽ എ.ടി.എം കാർഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛൻറെ തലക്ക് വെട്ടി ചെറുമകൻ  

എ.ടി.എം കാർഡ് എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ മുത്തച്ഛൻറെ തലക്ക് ചെറുമകൻ വെട്ടി. തടയാനെത്തിയ പിതാവിനെയും തലക്കടിച്ചു.

 

 ആലപ്പുഴ : എ.ടി.എം കാർഡ് എടുത്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ മുത്തച്ഛൻറെ തലക്ക് ചെറുമകൻ വെട്ടി. തടയാനെത്തിയ പിതാവിനെയും തലക്കടിച്ചു.

കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസാണ്​ (അച്ചു-24) ആക്രമണം നടത്തിയത്​. കളർകോട് വാർഡിൽ താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണികൃഷ്ണൻ (71), മകൻ വിമൽരാജ് (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 7.45ന് കളർകോട് ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. സൂര്യദാസ് മുത്തച്ഛനെ രണ്ടു തവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വിമൽരാജിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ്​ തലക്കടിച്ചത്​. രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ട്​.