'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍';കടകളുടെ ലൈസന്‍സ് റദ്ദാക്കും

സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്.

 

സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്.

സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍.

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചു

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെയും ഏകോപിപ്പിക്കും.