കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്
കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം സര്ക്കാര് 712 കോടി രൂപ കെഎസ്ആര്ടിസിക്ക് നല്‍കേണ്ടി വരും.
സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യതയും നഷ്ടവും എങ്ങനെ നികത്താമെന്നതിനെക്കുറിച്ച് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, ടിക്കറ്റിങ് സംവിധാനം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങൾ ആദ്യത്തെ 100 ദിവസങ്ങളിൽ വിശദമായി നിരീക്ഷിക്കും
. യാത്ര ചെയ്യാനാകുന്ന പരമാവധി ദൂരപരിധി സംബന്ധിച്ച കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന