വയോജനങ്ങളെ പരിചരിക്കാൻ പ്രത്യേക കോഴ്സുമായി സര്‍ക്കാര്‍

വയോജനങ്ങളെ പരിചരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി സർക്കാർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റാണ് (ഐഎച്ച്‌ആർഡി) ആറ് മാസത്തെ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ പോകുന്നത്.

 

പ്രവേശന ഘട്ടത്തില്‍ ആദ്യഗഡു 17,000 രൂപയാണ് അടയ്ക്കേണ്ടത്.14 ജില്ലകളിലായി 16 കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ഒരു ബാച്ചില്‍ 40 പേർക്കാണ് പ്രവേശനം. ഇംഗ്ലിഷിലാണ് കോഴ്സ്

വയോജനങ്ങളെ പരിചരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി സർക്കാർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റാണ് (ഐഎച്ച്‌ആർഡി) ആറ് മാസത്തെ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കാൻ പോകുന്നത്.

ആശുപത്രി പരിശീലനം, വീട്ടിലെ പരിചരണരീതികള്‍, സാന്ത്വന പരിചരണം, മാനസികാരോഗ്യം മുൻനിർത്തിയുള്ള പരിചരണ രീതികള്‍ തുടങ്ങിയവയാണ് പാഠ്യവിഷയത്തിലുള്ളത്.ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങായി മാറാൻ കഴിയുന്ന മനുഷ്യവിഭവ ശേഷിയെ സൃഷ്ടിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യമെന്ന് ഐഎച്ച്‌ആർഡി ഡയറക്ടർ ഡോ. വി.എ അരുണ്‍കുമാർ പറഞ്ഞു.

മേയ് 18ന് തുടങ്ങുന്ന ആദ്യ ബാച്ചിലേക്ക് ഓണ്‍ലൈനായി മേയ് നാലുവരെയും നേരിട്ട് മേയ് അഞ്ചുവരെയും അപേക്ഷ സമർപ്പിക്കാം. ഐഎച്ച്‌ആർഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.ihrdadmissions.ഓർഗ്) പ്രവേശിച്ച്‌ അപേക്ഷിക്കാവുന്നതാണ്.

150 രൂപയാണ് അപേക്ഷാ ഫീസ്. എസ്‍സി-എസ്ടി വിഭാഗത്തില്‍പ്പെട്ടവർ 100 രൂപയാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.കോഷൻ ഡിപ്പോസിറ്റ് ഉള്‍പ്പെടെ 29,500 രൂപയാണ് കോഴ്സിന്റെ ഫീസ്.

പ്രവേശന ഘട്ടത്തില്‍ ആദ്യഗഡു 17,000 രൂപയാണ് അടയ്ക്കേണ്ടത്.14 ജില്ലകളിലായി 16 കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ഒരു ബാച്ചില്‍ 40 പേർക്കാണ് പ്രവേശനം. ഇംഗ്ലിഷിലാണ് കോഴ്സ്. പ്രവേശന സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005000