'ജവാൻ റം' പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ

സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം.  കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്.

 

പേര് ജവാന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് രാജേന്ദ്രന്‍ പരാതിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം.  കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്.

 ഇത്തരത്തിൽ മദ്യത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെയും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ ജവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാൻഡ് നെയിം മാറ്റാൻ സർക്കാർ തയ്യാറായേക്കില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ് ജവാൻ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉദ്പാപാദിപ്പിക്കുന്ന മദ്യ ബ്രാൻഡിന് വലിയ കേരളത്തിൽ പ്രചാരമുണ്ട്. 

പേര് ജവാന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് രാജേന്ദ്രന്‍ പരാതിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.എന്നാല്‍ പേര് ജവാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ മറുപടി നല്‍കിയിരിക്കുന്നത്.

1937ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ നിന്ന് മദ്യം ഇന്ത്യന്‍ മിലറ്ററി കാന്റീനിലും വില്‍പ്പന നടത്തിയിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ വിശദീകരണം നല്‍കി. അതേസമയം മറുപടി തൃപ്തികരമല്ലെന്നാണ് രാജേന്ദ്രന്‍ നായര്‍ പറയുന്നത്.