കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍
കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും.
Jul 14, 2026, 05:44 IST
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. കിഫ്ബിയില്‍ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിര്‍ദ്ദേശവും സമിതി സമര്‍പ്പിക്കണം.