ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്‍കാൻ തീരുമാനമായി.കൊല്ലപ്പെട്ട മേനകയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ മരണത്തിലെ ദുരൂഹത നീങ്ങൂ.

 

ജൂൺ പതിനെട്ടിനാണ് ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്‍കാൻ തീരുമാനമായി.കൊല്ലപ്പെട്ട മേനകയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ മരണത്തിലെ ദുരൂഹത നീങ്ങൂ.

കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്യും. ഗവിയില്‍ പ്രധാന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ഔട്ട്‌പോസ്റ്റും സ്ഥാപിക്കും. ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ജൂൺ പതിനെട്ടിനാണ് ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ പിന്നിലൂടെ കടന്നുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.