ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഫണ്ട് അനുവദിച്ച് സർക്കാർ
ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.
Updated: Aug 18, 2026, 16:33 IST
പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.
പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടിൽ പെൻഷൻ എത്തിക്കും.