ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി; എം,വി.ഗോവിന്ദന് സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശാസന
സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎം നേരിട്ട പരാജയത്തിനു കാരണം സംഘടനാപരമായ വീഴ്ചയാണെന്നും സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദൻ പരാജയപ്പെട്ടെന്നും പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു.
Sep 15, 2026, 18:08 IST
കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ലോക്സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎം നേരിട്ട പരാജയത്തിനു കാരണം സംഘടനാപരമായ വീഴ്ചയാണെന്നും സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദൻ പരാജയപ്പെട്ടെന്നും പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു.
ഗോവിന്ദനെ പ്രസ്താവനകൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. തളിപ്പറമ്പിലെ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വവും പരാജയവും ഗോവിന്ദനെതിരെയുള്ള വിമർശനങ്ങളുടെ ശക്തി കൂട്ടുകയും ചെയ്തിരുന്നു.