ആക്ഷൻ സിനിമകളെ വെല്ലുന്ന തരത്തിലുള്ള ജയിൽ ചാട്ടമാണ് ഗോവിന്ദച്ചാമിയുടെത്

ആക്സോ ബ്ളേഡ് ഉപയോഗിച്ചു മുറിച്ച ഗോവിന്ദച്ചാമി രണ്ടു മതിലുകളാണ് ചാടിക്കടന്നത്.

 

കണ്ണൂർ : ആക്ഷൻ സിനിമകളെ വെല്ലുന്ന തരത്തിലുള്ള ജയിൽ ചാട്ടമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി നടത്തിയത്. ജയിൽ സെല്ലിൻ്റെ ഇരുമ്പഴികൾ രാത്രിയിൽ ആരുമറിയാതെ ആക്സോ ബ്ളേഡ് ഉപയോഗിച്ചു മുറിച്ച ഗോവിന്ദച്ചാമി രണ്ടു മതിലുകളാണ് ചാടിക്കടന്നത്. പുതുപ്പുവടമാക്കി കെട്ടിയാണ് ഗോവിന്ദച്ചാമി ജയിൽ മതിൽ ചാടി കടന്നത്. 

ഏഴ് അടി ഉയരമുള്ള ജയിൽ മതിലും കൂറ്റൻ പുറം ജയിൽ മതിലും ചാടിയതിനു ശേഷം ദേശീയപാതയിലൂടെ നടക്കുകയായിരുന്നു. എങ്ങനെയാണ് ഒരു കൈ മാത്രമുള്ള ഇയാൾക്ക് ഇതിന് കഴിഞ്ഞ തെന്നാണ് ഉയരുന്ന ചോദ്യം.

സൗമ്യാ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ  കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും. കിണറ്റിൽ നിന്നും പിടികൂടിയ ഗോവിന്ദച്ചാമി യെടൗൺ പൊലിസ് സ്റ്റേഷനിലെത്തിച്ച ശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.കണ്ണൂർ കോടതിമജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.