വന്ദേമാതരം ദേശീയ ബോധത്തിൻ്റെ പ്രതീകം :  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ 

വന്ദേമാതരം ദേശീയ ബോധത്തിൻ്റെ പ്രതീകമാണെനും ഭാരതത്തിൻ്റെ അഭിമാനമാണെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ദേശസ്നേഹവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുന്നതിൽ വന്ദേമാതരം പ്രധാനപ്പെട്ട പങ്കുവഹിച്ചുവെന്നും ഗവർണർ പറഞ്ഞു.

 

വന്ദേമാതരം ദേശീയ ബോധത്തിൻ്റെ പ്രതീകമാണെനും ഭാരതത്തിൻ്റെ അഭിമാനമാണെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ദേശസ്നേഹവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുന്നതിൽ വന്ദേമാതരം പ്രധാനപ്പെട്ട പങ്കുവഹിച്ചുവെന്നും ഗവർണർ പറഞ്ഞു.

വന്ദേമാതരം സംബന്ധിച്ച ചർച്ച സെമിനാർ ഹാളിന്റെയോ ലൈബ്രറിയുടെയോ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങരുത്. അയൽക്കാരുമായും സഹപ്രവർത്തകരുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഇതേക്കുറിച്ച് സംസാരിക്കണം. രാജ്യത്തിന്റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ മാതരം ഒരിക്കൽ രാജ്യത്തെ ഒന്നിപ്പിച്ച ദേശീയ ഉണർവ് വീണ്ടും സൃഷ്ടിക്കേണ്ട സമയമാണിത്. 'ഏക ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ എല്ലാവരും പങ്കാളികളാകണം. രാജ്യം ഒറ്റക്കെട്ടായി നിന്നാൽ ആർക്കും അതിനെ വെല്ലുവിളിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു. വന്ദേ മാതരത്തെക്കുറിച്ചുള്ള ഈ ദേശീയ ഉണർവിന്റെ ഭാഗമാകുകയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. ഭാവിയിൽ മക്കൾ ഇതേക്കുറിച്ച് ചോദിക്കുമ്പോൾ, വീട്ടിലിരുന്ന് എല്ലാം നോക്കിക്കണ്ട ഒരാളായിരുന്നില്ലെന്നും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും അഭിമാനത്തോടെ പറയാൻ കഴിയണം. ഇതാണ് വന്ദേ മാതരം നൽകുന്ന സന്ദേശമെന്നും ഗവർണർ പറഞ്ഞു. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോർഡ് കൺവീനർ കെ. പി. രാമനുണ്ണി സമാപന സന്ദേശം നൽകി. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പവൻപുത്ര ബാദൽ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ, പ്രമുഖ പണ്ഡിത പ്രൊഫ. സുനൈന സിങ്, സാഹിത്യ അക്കാദമി എഡിറ്റർ (ഇംഗ്ലീഷ്) സ്‌നേഹ ചൗധരി എന്നിവർ സംസാരിച്ചു.