മലയാളം ഭരണഭാഷാ ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ

: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭപാസാക്കിയ ബില്ലാണിത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്.
 

 തിരുവനന്തപുരം: മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. 2025 ഒക്ടോബറിൽ നിയമസഭപാസാക്കിയ ബില്ലാണിത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്. മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണം നൽകുക, പി.എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിർദേശങ്ങളാണ്.

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് പറഞ്ഞ് കർണാടക സർക്കാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.