പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഗവർണറുടെ ഇടപെടൽ ; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ നിയമോപദേശം തേടി
പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ ഗവർണർ ഇടപെടുന്നു. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ ഗവർണർ നിയമോപദേശം തേടി. ഗവർണർ എന്ന നിലയിൽ ഈ വിഷയത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് പരിശോധിക്കുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിയമോപദേശകർ ഇക്കാര്യത്തിൽ മറുപടി നൽകുക.

പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനെയും അംഗങ്ങളെയും നേരിട്ട് നീക്കം ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. ഭരണഘടനാപരമായ ഈ പദവിയിലെ അംഗങ്ങളെതിരെ നടപടിയെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഉള്ളത്. രാഷ്ട്രപതി ഈ വിഷയം സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്യുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിക്ക് ഇരുവരെയും പിരിച്ചുവിടാനും സാധിക്കും.
അതേസമയം, പിഎസ്‌സിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ആസൂത്രണ ബോർഡ് പരീക്ഷത്തട്ടിപ്പിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.