വമ്പൻ പ്രഖ്യാപനങ്ങൾ ..! യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിച്ച് ​ഗവർണർ

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിച്ച്  ​ഗവർണർ രാജേന്ദ്ര ആർലേക്കർ. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു.

 

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിച്ച്  ​ഗവർണർ രാജേന്ദ്ര ആർലേക്കർ. യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമ​ഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

*പ്രധാന പ്രഖ്യാപനങ്ങൾ* 

റോഡ് നവീകരണം നടപ്പാക്കും

പൊതു​ഗതാ​ഗതം ആധുനികമാക്കും

ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കും

റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും

പട്ടയവിതരണം കാര്യക്ഷമമാക്കും

ഭൂ നിയമങ്ങൾ പരിഷ്കരിക്കും

ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും

തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി

ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും

എല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും

ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും

ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും

കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും

വഖഫ് ബോർഡ് നവീകരിക്കും

ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും

ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.

ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും

യുവാക്കൾക്കായി നൈപുണ്യ വികസനം

ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും

കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും

കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില

മികച്ച സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കും

വനിതാ കർഷകരെ ശാക്തീകരിക്കാൻ 'വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം' രൂപീകരിക്കും

യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ

മലബാർ ടെംപിൾ പിൽ​ഗ്രിം പ്രോജക്ട് നടപ്പാക്കും

ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം

സമഗ്ര സിനിമ നയം രൂപീകരിക്കും

അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

സീറോ ടോളറൻസ് ടു ഡ്ര​ഗ്സ്. എക്സൈസ് വകുപ്പിൽ സമ​ഗ്ര പരിഷ്കാരം

എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും

എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ

പൊതുവിതരണ ശൃംഖല ശക്തമാക്കും

വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി

സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും

മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 'മിഷൻ സമുദ്ര' പദ്ധതി

കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും