ഇടപെട്ട് ഗവര്‍ണര്‍ ; ബി.ഡി.എസ് വിദ്യാര്‍ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിർദേശം
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. മരണത്തിന് കാരണക്കാരായ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹൻ കുന്നുമ്മലിന് ഗവർണർ രാജേന്ദ്ര അർലേക്കർ നിര്‍ദേശം നല്കി. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. മരണത്തിന് കാരണക്കാരായ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹൻ കുന്നുമ്മലിന് ഗവർണർ രാജേന്ദ്ര അർലേക്കർ നിര്‍ദേശം നല്കി. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ വീട് സന്ദർശിച്ച മോഹൻ കുന്നുമ്മൽ തിരുവനന്തപുരത്ത് ലോക്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിഷയത്തിൽ ഇടപെട്ട് കർശന നടപടിക്ക് നിർദേശം നൽകിയത്. അതിനിടെ, നിതിന്‍ രാജിന്റെ പുതിയ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു അധ്യാപകന് തനിക്ക് നല്ല പിന്തുണ നല്‍കിയിരുന്നെന്നും ഡോക്ടറായിട്ടേ താന്‍ പുറത്തിറങ്ങൂ എന്നുമാണ് സന്ദേശത്തിലുള്ളത്.