ബ്യൂഗിള്‍ ഇല്ല; ഗാര്‍ഡ് ഓഫ് ഓണറില്‍ സല്യൂട്ട് സ്വീകരിക്കാതെ മടങ്ങി ഗവര്‍ണര്‍

ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്തതിനെത്തുടർന്ന് സല്യൂട്ട് സ്വീകരിക്കാതെ മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

 

പത്തനംതിട്ട: ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്തതിനെത്തുടർന്ന് സല്യൂട്ട് സ്വീകരിക്കാതെ മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പത്തനംതിട്ട ടൂറിസം ​ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം.

പ്രോട്ടോക്കോൾ ലംഘനമാണ് പൊലീസ് നടത്തിയതെന്നും രാജ്ഭവനിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരാണ് ഇങ്ങനെ ചെയ്തതെന്നും ഗവർണർ പറഞ്ഞു. ഇതേത്തുടർന്ന് സല്യൂട്ട് സ്വീകരിക്കാതെയാണ് ​ഗവർണർ മടങ്ങിയത്.

അതേസമയം കഴിഞ്ഞ മൂന്ന് വർഷമായി ബ്യൂ​ഗിൾ ഉപയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. എആർ ക്യാമ്പിൽനിന്നുമാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോ​ഗസ്ഥരെ വിളിപ്പിക്കുന്നതെന്നും അറിയിച്ചു. ചുമതലയിലുള്ള മൂന്ന് ഉദ്യോ​ഗസ്ഥരോട് വിഷയത്തിൽ വിശദീകരണം നൽകാൻ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.