അതിജീവിതകൾക്ക് കരുത്തേകാൻ സർക്കാരിന്റെ ‘വനിതാ കാർണിവൽ’

ലൈംഗികപീഡനക്കേസുകളിലെ അതിജീവിതകൾക്ക് ധൈര്യം പകരാൻ സർക്കാരിന്റെ വനിതാ കാർണിവൽ. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്നപേരിൽ ഫെബ്രുവരി മൂന്നുമുതൽ ഒരാഴ്ചയാണ് വനിത-ശിശുവികസന വകുപ്പും വനിതാവികസന കോർപ്പറേഷനും സംയുക്തമായി കാർണിവൽ സംഘടിപ്പിക്കുന്നത്.

 

തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളിലെ അതിജീവിതകൾക്ക് ധൈര്യം പകരാൻ സർക്കാരിന്റെ വനിതാ കാർണിവൽ. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്നപേരിൽ ഫെബ്രുവരി മൂന്നുമുതൽ ഒരാഴ്ചയാണ് വനിത-ശിശുവികസന വകുപ്പും വനിതാവികസന കോർപ്പറേഷനും സംയുക്തമായി കാർണിവൽ സംഘടിപ്പിക്കുന്നത്.

തലസ്ഥാനം വേദിയാവുന്ന കാർണിവലിൽ പ്രത്യേക വനിതാ കോൺക്ലേവും സങ്കടിപ്പിക്കും. പീഡനങ്ങൾ തുറന്നുപറയാനും നിയമപ്പോരാട്ടത്തിനും ധൈര്യംകാണിച്ച അതിജീവിതമാരും കാർണിവലിൽ പങ്കെടുക്കും.

‘സർക്കാർ അതിജീവിതകൾക്കൊപ്പം’ എന്ന സന്ദേശവുമായാണ് പ്രചാരണപരിപാടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, സ്ത്രീപീഡനക്കേസുകളിൽ സർക്കാർ നീതിപൂർവം ചെയ്ത പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസ് ഉയർത്തിക്കാട്ടുന്നത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.

അതിക്രമങ്ങൾ ഉണ്ടായാൽ നേരിടേണ്ട പോംവഴികൾ, നിയമസഹായം തുടങ്ങിയ വിഷയങ്ങൾ കാർണിവലിൽ ചർച്ചയാവും.