സർക്കാർ ഇല്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ശമ്പളം കിട്ടാതെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ
സർക്കാർ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് അവതാളത്തിൽ . സമഗ്ര ശിക്ഷ കേരളയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഇതോടെ അധ്യാപകരും അനധ്യാപകരും അടക്കം 6000 ജീവനക്കാരാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
May 13, 2026, 10:59 IST
സർക്കാർ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് അവതാളത്തിൽ . സമഗ്ര ശിക്ഷ കേരളയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഇതോടെ അധ്യാപകരും അനധ്യാപകരും അടക്കം 6000 ജീവനക്കാരാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ഭിന്നശേഷി വിദ്യാർഥികളുടെ അധ്യാപകർ അടക്കം യുഡിഎഫിന്റെ അനാസ്ഥയിൽ ദുരിതത്തിലാണ്. പി എം ശ്രീയിൽ തട്ടിയാണ് എസ് എസ് കെ ഫണ്ട് മുടങ്ങിക്കിടക്കുന്നത്. എസ് എസ് കെ പ്രോജക്ട് ഡയറക്ടറുടെ രാജിയും തിരിച്ചടിയായി
അതേസമയം സ്കൂളുകൾ തുറക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ജീവനക്കാർ. സ്കൂൾ തുറക്കുമ്പോൾ സ്വന്തം കുട്ടികൾക്ക് സാധനം വാങ്ങാൻ പോലും പണമില്ലെന്ന് ജീവനക്കാർ പറയുന്നു.