സർക്കാരിൻ്റെ പുതിയ ബ്രാൻഡി മിന്നൽ മാജിക്  ;ഈ മാസം അവസാനത്തോടെ ബെവ്കോ ഔട്‍ലെറ്റുകളിലെത്തും, 400 രൂപ വില

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡി 'മിന്നല്‍ മാജിക്ക്' ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.

 

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡി 'മിന്നല്‍ മാജിക്ക്' ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.

ഈ മാസം അവസാനത്തോടെയാണ് 'മിന്നല്‍ മാജിക്ക്' വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികള്‍ അടങ്ങുന്ന 13500 കേയ്‌സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിര്‍മ്മാണം നടത്തുക.

കരാര്‍ പ്രകാരം മദ്യ നിര്‍മാണത്തിനായുളള സ്പിരിറ്റ് രാജസ്ഥാനില്‍ നിന്നാണ് എത്തിക്കുന്നത്. എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിര്‍മ്മാണശാല, ബാറുകളുടെ സമയം നീട്ടല്‍ തുടങ്ങിയ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു സര്‍ക്കാറിന്റെ പുതിയ മദ്യനിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്.