സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പുതിയ നീക്കവുമായി സർക്കാർ; ആദ്യഘട്ടം എൽപി സ്കൂളുകളിൽ

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച പ്രാരംഭ രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ എൽപി (LP) സ്കൂളുകളിലായിരിക്കും പദ്ധതി പ്രാവർത്തികമാക്കുക.

 

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച പ്രാരംഭ രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ എൽപി (LP) സ്കൂളുകളിലായിരിക്കും പദ്ധതി പ്രാവർത്തികമാക്കുക.

കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതിയിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ഇതോടെ കുടിവെള്ള കുപ്പികളും ഭക്ഷണപ്പാത്രങ്ങളും ചുമക്കേണ്ടി വരുന്നതിലൂടെ ബാഗിന് ഉണ്ടാകുന്ന അധികഭാരം ഒഴിവാക്കാനാകും. വീട്ടിലും ക്ലാസ്മുറിയിലും സൂക്ഷിക്കുന്നതിനായി രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളും നടത്തും. ഇതിലൂടെ കുട്ടികൾക്ക് ദിവസേന പുസ്തകങ്ങൾ വീട്ടിൽ നിന്നും സ്കൂളിലേക്കും കൊണ്ടുപോകേണ്ട സാഹചര്യം കുറയ്ക്കാനാകും.

ഇതിനൊപ്പം ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. സ്കൂൾ ബാഗുകളുടെ അമിതഭാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഇടപെടൽ.