ശബരിമല സ്വർണക്കള്ളന്മാരെ സർക്കാർ സംരക്ഷിക്കുന്നു ; വി.മുരളീധരൻ
ശബരിമല സ്വർണക്കൊള്ളയിൽ കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കടന്ന് പോകുന്നത്
ശബരിമല സ്വർണക്കൊള്ളയിൽ കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കടന്ന് പോകുന്നത് വൻ പ്രതിസന്ധിയിലൂടെയാണ്. രണ്ട് ദേവസ്വം പ്രസിഡന്റുമാർ അറസ്റ്റിലായത് കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ്. നിലവിലെ അന്വേഷണത്തിൽ ഭക്തർക്ക് സംശയമുണ്ടെന്നും കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നും ശബരിമല ദർശനത്തിന് എത്തിയ വി. മുരളീധരൻ ആവശ്യപ്പെട്ടു.
എ. പദ്മകുമാർ ദൈവത്തെ പോലെ കണക്കാക്കിയ ആൾ ആരെന്നത് പുറത്തുവരണം. പദ്കുമാറിനെ സിപിഎം ഇപ്പോഴും സംരക്ഷിക്കുന്നത് പദ്കുമാര്‍ വാ പൊളിച്ചാല്‍ പലരെയും അറസ്റ്റ് ചെയ്യേണ്ടി വരും എന്നതിനാലാണെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല കൊള്ളയിൽ സിപിഎം അന്വേഷണക്കമ്മിഷനെ നിയോഗിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു സ്ഥാനം ഒഴിഞ്ഞ ദേവസ്വം പ്രസിഡന്റിന്റെ പങ്കും പുറത്തു വരണം. മണ്ഡലകാല മുന്നൊരുക്കം നടത്താതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു ബോർഡ്
ഭക്തര്‍ക്ക് കുടിവെള്ളവും ശുചിമുറിയും ഒരുക്കാന്‍ പോലും സമയമില്ലായിരുന്നു എന്നും വി മുരളീധരൻ പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണം എന്ന് വി മുരളീധരൻ.
പൊതുപ്രവർത്തകർ എന്ത് വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നതാണ് കോൺഗ്രസ് നിലപാട്. പാർട്ടി നടപടി എടുത്തു എന്ന വിശദീകരണം ഇരട്ടത്താപ്പാണ്. ആഭ്യന്തരവിഷയമാക്കി ഇതിനെ തള്ളിക്കളയാൻ ആകില്ലെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.