ദുരിതജീവിതത്തിന് ആശ്വാസമായി സർക്കാർ ഇടപെടൽ ; അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തി, തളിപ്പറമ്പ് കൂവോടെ ഉഷയ്ക്കും മക്കൾക്കും റേഷൻ കാർഡ് കൈമാറി ടി.കെ. ഗോവിന്ദൻ എം.എൽ.എ

പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കൂവോട് പഞ്ചളായിലെ ഉഷയെയും മക്കളെയും ടി.കെ ഗോവിന്ദൻ എം.എൽ.എ സന്ദർശിച്ചു. കുടുംബത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം അനുവദിച്ച അതിദരിദ്രർക്കുള്ള റേഷൻ കാർഡ് എം.എൽ.എ ഉഷ യ്ക്ക് കൈമാറി.

 

വിശപ്പിന്റെ കാഠിന്യം മൂലവും രോഗാവസ്ഥ മൂലവും സ്വന്തം വീടിന്റെ വാതിലുകളും ജനലുകളും വയറിങ് സാമഗ്രികളും വരെ ഇളക്കി വിറ്റാണ് ഇവർ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. വാർത്തകളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കലക്ടർ, എം.എൽ.എ, നഗരസഭ ചെയർപഴ്സൺ തുടങ്ങിയവർ നേരിട്ടെത്തിയാണ് ഇവരെ സുരക്ഷിതമായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. 

 തളിപ്പറമ്പ് : പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കൂവോട് പഞ്ചളായിലെ ഉഷയെയും മക്കളെയും ടി.കെ ഗോവിന്ദൻ എം.എൽ.എ സന്ദർശിച്ചു. കുടുംബത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം അനുവദിച്ച അതിദരിദ്രർക്കുള്ള റേഷൻ കാർഡ് എം.എൽ.എ ഉഷ യ്ക്ക് കൈമാറി.

വിശപ്പിന്റെ കാഠിന്യം മൂലവും രോഗാവസ്ഥ മൂലവും സ്വന്തം വീടിന്റെ വാതിലുകളും ജനലുകളും വയറിങ് സാമഗ്രികളും വരെ ഇളക്കി വിറ്റാണ് ഇവർ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. വാർത്തകളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കലക്ടർ, എം.എൽ.എ, നഗരസഭ ചെയർപഴ്സൺ തുടങ്ങിയവർ നേരിട്ടെത്തിയാണ് ഇവരെ സുരക്ഷിതമായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. 

നിലവിൽ തളിപ്പറമ്പ് നഗരസഭ കുടുംബത്തിന്റെ ചികിത്സയും വീട് നവീകരണവും പുനരധിവാസവും പൂർണമായി ഏറ്റെടുത്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇവർ തിരികെയെത്തുമ്പോഴേക്ക് വീട് വാസയോഗ്യമാക്കാനും തുടർ ജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിന് ആവശ്യമായ മുഴുവൻ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പുനൽകി.