സംസ്ഥാന സർക്കാർ അദാനിയെ വഴിവിട്ട് സഹായിക്കുമോ? അതാണ് ഇനി അറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സംസ്ഥാനസർക്കാർ വിഴിഞ്ഞം തുറമുഖത്തെ കുത്തകവൽക്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നു വെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു പിണറായി
കണ്ണൂർ: സംസ്ഥാനസർക്കാർ വിഴിഞ്ഞം തുറമുഖത്തെ കുത്തകവൽക്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നു വെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു പിണറായി കൺവെൻഷൻ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം വിഴിഞ്ഞം തുറമുഖ ഓഹരിവിൽപനയ്ക്കായി സംസ്ഥാന സർക്കാർ അദാനി ഗ്രുപ്പിനെ രക്ഷിക്കാൻവഴിവിട്ട് സഹായംനൽകുമോ? അതാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു ഇതുമായി ബന്ധപ്പെട്ട എല്ലാവകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ് ഇതു വിവിധ തലങ്ങളിൽ പറി ശോധിക്കണം.
കരാർ ചട്ടലംഘനം ചുണ്ടികാട്ടി സെബിക്കും സ്‌റ്റോക്ക് എക്സ് ചേഞ്ചിനും ഇതു സംബന്ധിച്ചു താൻ കത്തുനൽകിയിട്ടുണ്ട് രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിഷയം കൂടിയാണിത് ഈ കാര്യത്തിൽ വ്യക്തവരുത്തുന്നതിനാണ് സെബിക്കും സ്‌റ്റോക്ക് എക്സ്ചേഞ്ചിനും കത്തു നൽകിയത് കേന്ദ്രസർക്കാർ ഇടപെടേണ്ട വിഷയം കൂടിയാണിത് നേരത്തെ പറത്തുറപ്പിച്ച കച്ചവടം പോലെയാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത് 25 ശതമാനം ഓഹരികൾ കൈമാറുമ്പോൾ സംസ്ഥാന സർക്കാരിന് അറിയിക്കണമെന്നാണ് ചട്ടം കഴിഞ്ഞ 29 നാണ് അദാനി ഗ്രൂപ്പ് സെബിക്ക് കത്തുനൽകിയത് 30 ന് മാധ്യമങ്ങളിലൂടെ അതു പുറത്തുവരികയും ചെയ്തു. എന്നിട്ടും ഈ കാര്യം അറിഞ്ഞിട്ടും എന്തു കൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യത്തിൽ നിയമോപദേശം തേടാഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു അദാനി-മോദി കൂട്ടു കെട്ടിനെതിരെയും രാജ്യത്തെ തുറമുഖങ്ങൾ കൈമാറുന്നതിനെതിരെയും പ്രതികരിക്കുന്ന രാഹുൽഗാന്ധി എന്തുകൊണ്ടാണ് കേരളത്തിൽ ഇതു നടക്കുമ്പോൾ അറിയാതെ പോകുന്നതെന്നും പിണറായി ചോദിച്ചു. ദേശീയ സെക്രട്ടറി കെ സി വേണു ഗോപാൽ ഈ കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട് .
എന്നാൽ അതു സംസ്ഥാന സർക്കാരിനെ തിരുത്തിക്കുന്നതായിരിക്കണം സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത് ദിവൃ എസ് അയ്യരെ വിഴിഞ്ഞത്തിൻ്റെ ചുമതലയിൽ നിന്നും മാറിയത് അദാനിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാലാണ് കഴിഞ്ഞ സംസ്ഥാനസർക്കാർ ജനങ്ങളുടെ താല്പര്യമാണ് ഈ കാര്യത്തിൽ ഉയർത്തി പിടിച്ചത് അദാനിയുടെ അപേക്ഷകൾക്ക് വഴങ്ങിയിട്ടില്ല സർക്കാരിനെ ഭീഷണിപ്പെടുത്താൻ അവർ മുതിർന്നിട്ടില്ല തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി നടത്തിയ മംഗലാപുരം യാത്രയും അദാനി കമ്പിനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചയിലും ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല അദാനിക്ക് തുറമുഖത്തിൻ്റെ ഓഹരി വിൽപന നടത്തേണ്ട കാര്യം പരിഗണിക്കേണ്ട തുറമുഖം, ധനകാര്യം നിയമകാര്യം എന്നീ മൂന്ന് വകുപ്പുകളും മുഖ്യമന്ത്രിയുടെ കൈയ്യിലാണ് ഉള്ളത് യാതൊരു കൂടിയാലോചനയുമില്ലാതെ ഒരാൾ വിചാരിച്ചാൽ കാര്യങ്ങൾ നടക്കുന്ന സ്ഥിതിയാണെന്ന് പിണറായി പറഞ്ഞു.
ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഭരണത്തിൽ വന്ന്മൂന്ന് മാസം വരെ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ തീരുമാനം എന്നാൽ അവരുടെ ചെയ്തികളാണ് ഞങ്ങളെ കൊണ്ട് വിമർശനത്തിന് ഇടയാക്കുന്നതെന്നും പിണറായി പറഞ്ഞു.പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യത്തിൽ എൽഡിഎഫിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനും എൽഡിഎഫ് യോഗം ചേർന്നിട്ടില്ല ഇപ്പോൾ യോഗം ചേരാത്തത് മുന്നണി കൺവീനർ ചികിത്സയിലായിരുന്നതു കാരണമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.