വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ഗോപകുമാറിന് വൻ വിജയം

  കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ ബിജെപിയുടെ ബി ബി ഗോപകുമാര്‍ 4012 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐയുടെ ആര്‍ രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.

 

കൊച്ചി: കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ ബിജെപിയുടെ ബി ബി ഗോപകുമാര്‍ 4012 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐയുടെ ആര്‍ രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം. ഇതിന് മുന്‍പ് നേമം മണ്ഡലത്തിലാണ് എന്‍ഡിഎ വിജയിച്ചത്. 2106ല്‍ ബിജെപിയുടെ രാജഗോപാലാണ് വിജയിച്ച് നിയമസഭയില്‍ എത്തിയത്.