കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം ; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനെ (23) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.

 

കേസില്‍ രണ്ടുപേര്‍ പിടിയിലായി.

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയില്‍ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനെ (23) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. കേസില്‍ രണ്ടുപേര്‍ പിടിയിലായി.


കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരന്‍ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികലാണ്. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം.