ഗൂഗിൾ മാപ്പ് നോക്കി യാത്ര: ആലപ്പുഴയിൽ  സ്കൂട്ടറും കാറും കായലിൽ വീണു

ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കൾ വാഹനങ്ങളുമായി കായലിൽവീണു. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികൾ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.ആർക്കും അപായമില്ല. 
 

ആലപ്പുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കൾ വാഹനങ്ങളുമായി കായലിൽവീണു. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികൾ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.ആർക്കും അപായമില്ല. 

സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം. സ്കൂട്ടറിൽപ്പോയ ജീവനക്കാരിലൊരാൾ ഗൂഗിൾ മാപ്പിന്റെ സഹായത്താൽ യാത്രചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ കാറിൽ പിന്നാലെ പോയി.

എന്നാൽ, കടവിലെത്തിയപ്പോൾ റോഡ് തീർന്നത് മാപ്പിൽ കാണിച്ചില്ല. ഇതോടെയാണ് സ്കൂട്ടറും കാറും വെള്ളത്തിൽ പോയതെന്നാണ് പോലീസ് പറയുന്നത്. പുരവഞ്ചിജീവനക്കാരാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്.  വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.