അംഗങ്ങളെ മനസ്സിലാക്കുന്ന അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന നല്ല മനുഷ്യര്‍ ഇനി നേതൃത്വമായി വരണം ; അന്‍സിബ

അംഗങ്ങളെ മനസ്സിലാക്കുന്ന അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന നല്ല മനുഷ്യര്‍ ഇനി നേതൃത്വമായി വരണം.

 

തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് പരിമിതികള്‍ ഉണ്ടാകാം.

അമ്മയില്‍ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അന്‍സിബ. ഡബ്ല്യുസിസി അംഗങ്ങള്‍ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അന്‍സിബ പറഞ്ഞു. അംഗങ്ങളെ മനസ്സിലാക്കുന്ന അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന നല്ല മനുഷ്യര്‍ ഇനി നേതൃത്വമായി വരണം.

തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് പരിമിതികള്‍ ഉണ്ടാകാം. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അന്‍സിബ പ്രതികരിച്ചു. സത്യസന്ധമായും വിവേകവും വിവേചനവുമുള്ള ആളുകള്‍ വരട്ടെ. ബുദ്ധിയുള്ള ആളുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കാറെന്ന് അന്‍സിബ വിശദമാക്കി. വാര്‍ഷിക ബോഡിയിലെ തര്‍ക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അന്‍സിബയുടെ പ്രതികരണം.