കണ്ണൂര്‍ പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ് ; അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 
ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കണ്ണൂര്‍ പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്. ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.