സൂറത്ത്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണക്കവര്‍ച്ച: മലയാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
സൂറത്ത്കല്ലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണക്കവര്‍ച്ച: മലയാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
പയ്യന്നൂരില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികള്‍ കൊള്ളയടിച്ചത്.
Jul 4, 2026, 06:19 IST
കണ്ണൂര്‍ സ്വദേശി നിമില്‍, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലില്‍ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മലയാളി ഉള്‍പ്പെടെയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി നിമില്‍, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
പയ്യന്നൂരില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികള്‍ കൊള്ളയടിച്ചത്. വികാസിന്റെ പക്കല്‍ നിന്ന് 180 ഗ്രാം സ്വര്‍ണം പ്രതികള്‍ക്ക് കവര്‍ന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയില്‍ പനമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.