സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 43,600 രൂപയായി മാറി. ഒരു ഗ്രാമിന് 5,450 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,880 രൂപയായിരുന്നു വില. അതേസമയം ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ സ്വ‍ർണ വിലയിൽ കാര്യമായ വ്യത്യാസമില്ല. ഡൽഹിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. 22 കാരറ്റിന്റെ 10 ഗ്രാം സ്വർണത്തിന് 54,990 രൂപയാണ് വില. 24 കാരറ്റ് സ്വ‍ർണത്തിന് 59,990 രൂപയും. ഡൽഹിയിൽ വെള്ളി വില കിലോഗ്രാമിന് 74,500 രൂപയാണ്. . പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് പരമാവധി 60,000 രൂപ വരെയാണ് വിവിധ നഗരങ്ങളിലെ ഏകദേശ വില.