സ്വർണവിലയിൽ  വീണ്ടും കുതിപ്പ്; വെള്ളിയാഴ്ച മാത്രം പവന് കൂടിയത് 2,640 രൂപ, വില 94,160 രൂപയിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ മുന്നേറ്റം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപ കൂടി 11,770 രൂപയിലെത്തി; പവന് 1,360 രൂപ വർധിച്ച് 94,160 രൂപയായി. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയാണ് ഇന്ന് വില ഉയർന്നത്. ഒറ്റദിവസം കൊണ്ട് പവന് 2,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണമായത്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ മുന്നേറ്റം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപ കൂടി 11,770 രൂപയിലെത്തി; പവന് 1,360 രൂപ വർധിച്ച് 94,160 രൂപയായി. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയാണ് ഇന്ന് വില ഉയർന്നത്. ഒറ്റദിവസം കൊണ്ട് പവന് 2,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണമായത്. നിലവിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 3,678 ഡോളർ നിലവാരത്തിലാണ് സ്വർണവില. സ്വർണവില വൻ തോതിൽ ഇടിയുമെന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായ ഈ മുന്നേറ്റം.

യുഎസിലും ഏഷ്യയിലും എഐ/ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ ഉണർവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില വർധനവിന് ആക്കം കൂട്ടി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 135 രൂപ വർധിച്ച് 9,630 രൂപയായി. വെള്ളിവില ഗ്രാമിന് 170 രൂപയാണ്. അതേസമയം, ഡിസംബർ 9-ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കുന്ന പണനയം വരും ദിവസങ്ങളിലെ സ്വർണവിലയിൽ നിർണ്ണായകമാകും.