സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഒരു പവൻ സ്വർണത്തിന് 1,07,440 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന സൂചനകളാണ് പവന് 1,680 രൂപയുടെ വർധനയ്ക്ക് ഇടയാക്കിയത്.ഇതോടെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയും ഒരു പവൻ സ്വർണത്തിൻ്റെ വില 1,07,440 രൂപയുമായി. രാജ്യാന്തരവില 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിൽ എത്തിയതാണ് കേരളത്തിലും വില കൂടാൻ പ്രധാന കാരണം.
കണ്ണൂർ: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന സൂചനകളാണ് പവന് 1,680 രൂപയുടെ വർധനയ്ക്ക് ഇടയാക്കിയത്.ഇതോടെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയും ഒരു പവൻ സ്വർണത്തിൻ്റെ വില 1,07,440 രൂപയുമായി. രാജ്യാന്തരവില 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിൽ എത്തിയതാണ് കേരളത്തിലും വില കൂടാൻ പ്രധാന കാരണം.
ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥരായ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വന്നേക്കാമെന്ന പ്രതീക്ഷയാണ് സ്വർണവിലയ്ക്ക് ആവേശമാകുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ക്രൂഡോയിൽ വില താഴേക്കു നീങ്ങും; പണ്ണപ്പെരുപ്പ-പലിശഭാരപ്പേടി അകലും, ഡോളർ തളരും. ഈ പ്രതീക്ഷയിലാണ് സ്വർണവിലക്കുതിപ്പ്. പുറമേ, കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് മുതലെടുത്ത് വാങ്ങൽ താൽപ്പര്യം വർധിച്ചതും (ഡിപ്-ബയിങ് ട്രെൻഡ്) സ്വർണത്തിന് നേട്ടമായി.