ചാഞ്ചാടി സ്വർണ്ണവില;  ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു, ഒരു പവന് 1,09,880 രൂപ

സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വർണ്ണവില. ഇന്ന് വില കുറഞ്ഞ് 1,10,000ല്‍ താഴെ എത്തി.  പവന് 600 രൂപയാണ് കുറഞ്ഞത്. 1,09,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

 കൊച്ചി: സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വർണ്ണവില. ഇന്ന് വില കുറഞ്ഞ് 1,10,000ല്‍ താഴെ എത്തി.  പവന് 600 രൂപയാണ് കുറഞ്ഞത്. 1,09,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.