സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; പവന് 91360, ഗ്രാമിന് 11420

സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു . ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില.14 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ്. 9 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

 കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു . ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില.14 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ്. 9 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണ്ണത്തെ ബാധിക്കുന്നുണ്ട്. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടത്തിലാണ്. നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്.