സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില  45240 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇതോടെ  വിപണിയിൽ വില 5655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 4690 രൂപയായി.