സ്വർണ്ണ വില കുതിക്കുന്നു ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 

തുടർച്ചയായി ആറാം ദിവസവും സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,500 രൂപയും 1,08,000 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

 

 കൊച്ചി: തുടർച്ചയായി ആറാം ദിവസവും സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,500 രൂപയും 1,08,000 രൂപയുമായി. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസം ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു.

ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 210രൂപയും പവന് 1,680രൂപയുമാണ് വർധിച്ചത്. 13,430 ആയിരുന്നു ഗ്രാം വില. പവന് 1,07,440 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.

ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.