രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം ഇടിവ് 

രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം തിരുത്ത്. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയാണ് സ്വർണവ്യാപാരി സംഘടനകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, 10 മണിയോടെ ഈ വില തിരുത്തി. പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് പുതുക്കിയ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു.

 

 കോഴിക്കോട് : രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം തിരുത്ത്. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയാണ് സ്വർണവ്യാപാരി സംഘടനകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, 10 മണിയോടെ ഈ വില തിരുത്തി. പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് പുതുക്കിയ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു.

വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.

ഇറാൻ-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വർണത്തിന് വൻ വില വർധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.എസിലെ പണപ്പെരുപ്പമാണ് വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വർണ വില ഇടിയുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 6.55 ഡോളർ കുറഞ്ഞു. 0.16 ശതമാനം കുറഞ്ഞ് 4,061.93ഡോളറാണ് ഇന്നത്തെ വില.