വീണ്ടും കുതിച്ചുയർന്ന് സ്വർണവില 

 സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,840 രൂപയായി മാറി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 12,980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 10,720 രൂപയാണ് വില വരുന്നത്. 

 

 തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,840 രൂപയായി മാറി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 12,980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 10,720 രൂപയാണ് വില വരുന്നത്. 

ഒരു പവന് 85,760 രൂപയും. എന്നാൽ ഉപഭോക്താക്കൾ ഇതിനൊപ്പം പണിക്കൂലിയും ജി.എസ്.ടിയും (GST) കൂടി ചേരുമ്പോൾ ഒരു പവൻ 18 കാരറ്റ് സ്വർണാഭരണത്തിന് ഏകദേശം 92,750 രൂപയോളം നൽകേണ്ടി വരും.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ ആദ്യ മൂന്ന് ദിവസങ്ങളിൽ രേഖപ്പെടുത്തിയ 1,14,560 രൂപയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില താഴേക്ക് പോവുകയുണ്ടായി. ഇന്നലെ (വ്യാഴാഴ്ച) രാവിലെ പവന് 1,02,760 രൂപയെന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നുവെങ്കിലും വൈകിട്ടോടെ വീണ്ടും വില ഉയരുന്ന പ്രവണതയാണ് കണ്ടത്.