വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില ; പവന് വർധിച്ചത് 1,120 രൂപ
സ്വർണ വിലയിൽ ഇന്നും വർധന. പവന് 1,120 രൂപ കൂടി. 1,19,600 രൂപയാണ് ഒരുപവന് വില. ഗ്രാമിന് 140 രൂപ കൂടി 14,950 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ട്രോയ് ഔൺസിന് 89.87 ഡോളർ കൂടി 4,603.3 ഡോളറായി.
Aug 22, 2026, 11:14 IST
കോഴിക്കോട്: സ്വർണ വിലയിൽ ഇന്നും വർധന. പവന് 1,120 രൂപ കൂടി. 1,19,600 രൂപയാണ് ഒരുപവന് വില. ഗ്രാമിന് 140 രൂപ കൂടി 14,950 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ട്രോയ് ഔൺസിന് 89.87 ഡോളർ കൂടി 4,603.3 ഡോളറായി.
ഇന്നലെ രാവിലെ പവന് 880രൂപയും ഉച്ചക്ക് 800 രൂപയും കൂടിയിരുന്നു. പവന് 1,18,480 രൂപയും ഗ്രാമിന് 14,810 രൂപയുമായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.
വ്യാഴാഴ്ച ഒറ്റയടിക്ക് 395 രൂപയാണ് ഗ്രാമിന് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതാണ് കേരളത്തിൽ ഇത്തരത്തിൽ വില ഉയരാൻ കാരണം. ഇനിയും വില ഉയരുമെന്നാണ് കമ്പോള നിരീക്ഷണം. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 115 രൂപ വർധിച്ച് 12285 രൂപയും പവന് 98,280 രൂപയുമാണ് ഇന്നത്തെ വില.