സ്വർണവിലയിൽ വീണ്ടും വർധന

 സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് (27.02.2026) കൂടിയത്. ഇതോടെ ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായി.

 

 കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് (27.02.2026) കൂടിയത്. ഇതോടെ ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായി.

ഇന്നലെ രാവിലെയും ഉച്ചക്കുമായി പവന് 640 രൂപ കുറഞ്ഞിരുന്നു. രാവിലെ 160 രൂപയും ഉച്ചക്ക് 480 രൂപയുമാണ് കുറഞ്ഞത്. പവന് 1,18,080 രൂപയും ഗ്രാമിന് 14760 രൂപയുമായിരുന്നു വില.

ബുധനാഴ്ച ഈ മാസത്തെ ഉയർന്നനിരക്കിലെത്തിയതിന് പിന്നാലെയാണ് ഇന്നലെ വില കുറഞ്ഞത്. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് വില 0.45 ശതമാനം ഇടിഞ്ഞ് ഔൺസിന് 5,183.71 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.15% ശതമാനം ഉയർന്ന് 5,201.99 ഡോളറിലേക്ക് എത്തി.​