സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു

കേരളത്തിലെ സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ആഗസ്റ്റിലെ ഉയർന്ന നിരക്കാണ്. അന്താരാഷ്ട്ര തലത്തിൽ, സ്വർണ്ണം വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.
 
ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവുണ്ടായിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയത്. ഈ മാസം 7,8 തിയ്യതികളിലാണ് ആഗസ്റ്റിലെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു വില.