സ്വർണവിലയിൽ ഇടിവ്
രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് (31/03/2026) കുറഞ്ഞു. സാധാരണഗതിയിൽ, അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി രാവിലെയാണ് സംസ്ഥാനത്ത് വിലനിലവാരം പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ മാറ്റമുണ്ടാകുന്ന വിലയിൽ ഉച്ചയോടെയാണ് മാറ്റമുണ്ടായത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,09,040 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11265 രൂപയായി.
കൊച്ചി : രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് (31/03/2026) കുറഞ്ഞു. സാധാരണഗതിയിൽ, അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി രാവിലെയാണ് സംസ്ഥാനത്ത് വിലനിലവാരം പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ മാറ്റമുണ്ടാകുന്ന വിലയിൽ ഉച്ചയോടെയാണ് മാറ്റമുണ്ടായത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,09,040 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11265 രൂപയായി.
ഇന്നലെ (തിങ്കളാഴ്ച) രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്കും വൈകീട്ടും കൂടിയിരുന്നു. വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 75 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയോടെ 90 രൂപയും വൈകീട്ട് 95 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13685 രൂപയും പവന് 1,09,480 രൂപയുമായിരുന്നു വില. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് ഇന്നലെ കൂടിയത്.
ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചിരുന്നു. പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായിരുന്നു വില. ഞായറാഴ്ചയും ഇതേ വിലനിലവാരത്തിലാണ് വിൽപന തുടർന്നത്. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ടുതവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു.