വീണ്ടും സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.
Jul 13, 2026, 11:16 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവൻവില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.