സ്വർണവിലയിൽ വീണ്ടും ഇടിവ്
രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,280 രൂപയും ഗ്രാമിന് 13660 രൂപയുമായി.
Oct 6, 2026, 10:25 IST
കൊച്ചി: രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,280 രൂപയും ഗ്രാമിന് 13660 രൂപയുമായി.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പവന് 1,09,400 രൂപയും ഗ്രാമിന് 13,675 രൂപയുമായിരുന്നു വില. ഡോളറിന്‍റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ കണക്കുകൾ ദുർബലമായതുും സ്വർണ വിലയിലെ സ്വാധീനിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 3.17 ഡോളർ കുറഞ്ഞു. 4,127.03 ഡോളറാണ് വില. കേരളത്തിൽ ഈ വർഷം ജനുവരി 29നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. അന്ന് പവന് 1,31,160 രൂപയാണ് രേഖപ്പെടുത്തിയത്.