വീണ്ടും ഒരുലക്ഷം കടന്ന് സ്വർണ്ണവില; ഒറ്റയടിക്ക് 1600 രൂപ കൂടി

സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണ വില. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വര്‍ണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. ഇന്ന് മൂന്നാം തവണയാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.പവന് 1,600 രൂപ വര്‍ധിച്ച് 1,01,080 രൂപയിലെത്തി.

 

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണ വില. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തിയ സ്വര്‍ണവില വൈകിട്ടോടെ തിരിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് തന്നെ എത്തി. ഇന്ന് മൂന്നാം തവണയാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.പവന് 1,600 രൂപ വര്‍ധിച്ച് 1,01,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 200 രൂപയാണ് കൂടിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലത്തെ വില 12,635 രൂപയാണ്. ഇന്ന് രാവിലെ മുതല്‍ മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞിരുന്നു. ഇന്നുച്ചയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയായിരുന്നു.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.