പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ ജീവനക്കാരിലേക്ക് അന്വേഷണം . സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്. ഇതിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.
Updated: May 13, 2025, 11:11 IST
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മാറ്റിയ സംഭവത്തിൽ ജീവനക്കാരിലേക്ക് അന്വേഷണം . സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 13പവൻ സ്വർണമാണ് മണലിൽ കണ്ടെത്തിയത്. ഇതിൽ സംശയിക്കുന്ന 8 ജീവനക്കാരെ ഫോർട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.
ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം നിലത്തിട്ട് മണലിൽ കുഴിച്ചു മൂടാനുള്ള കാരണമെന്തെന്ന് വ്യക്തമായാൽ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങും. രണ്ട് ദിവസം മുമ്പാണ് ശ്രീകോവിലിൻ്റെ വാതിൽ സ്വർണം പൂശാനായി പുറത്തെടുത്ത സ്വർണതകിട് കാണാതായത്.