ശബരിമലയിൽ കൂടുതൽ സ്വർണകൊള്ള ; ശിവ, വ്യാളി രൂപങ്ങളിലെയും പ്രഭാമണ്ഡലത്തിലെയും സ്വർണം കവർന്നുവെന്ന് എസ്.ഐ.ടി

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിലിൻറെ കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള

 

 കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിലിൻറെ കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളിരൂപവും അടങ്ങിയ പ്രഭാമണ്ഡലത്തിലെ സ്വർണമാണ് കടത്തിയതെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നതായി കോടതിയിൽ എസ്.ഐ.ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് വ്യാപക കൊള്ളയെ കുറിച്ചുള്ള വിവരങ്ങളുള്ളത്.

ഏഴ് പാളികളിൽ നിന്നാണ് സ്വർണം കടത്തിയത്. ദശാവതാരം ആലേഖനം ചെയ്ത രണ്ട് പാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, ശ്രീകോവിലിൻറെ കട്ടിളയിലെ പാളി എന്നിവ അടക്കമുള്ളവയിൽ നിന്നാണ് സ്വർണം കടത്തിയത്. ചെ​ന്നൈ​യി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​നി​ൽ വച്ച് സ്വർണം ഉരുക്കിയ ശേഷം ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ന് കൈമാറിയെന്ന് എസ്.ഐ.ടിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.

ദ്വാരപാലക ശിൽപവും കട്ടിളപാളിയും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി ഉരുക്കുകയും അതിലെ സ്വർണം തട്ടിയെടുക്കുകയും ചെയ്തെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരം. എന്നാൽ, കൂടുതൽ ഞെട്ടൽ ഉളവാക്കുന്ന വിവരങ്ങളാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നീ മൂന്നു പേരെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് എസ്.ഐ.ടി കോടതിയെ സമീപിച്ചത്. മൂന്നു പേരുടെയും കസ്റ്റഡി കോടതി അനുവദിക്കുകയും ചെയ്തിരുന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​ട​ക്കം മൂ​ന്നു​പേ​രെയാണ് കഴിഞ്ഞ ദിവസം എ​സ്.​ഐ.​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ടത്. അ​റ​സ്റ്റി​ലാ​യി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ഒ​മ്പ​താം പ്ര​തി പ​ങ്ക​ജ് ഭ​ണ്ഡാ​രി, പ​ത്താം പ്ര​തി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ​യാ​ണ്​ ഒ​രു ദി​വ​സ​ത്തേ​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

മൂ​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ക്ല​ബി​ൽ ചോ​ദ്യം​ചെ​യ്ത ശേ​ഷം മൂ​വ​രെ​യും വൈ​കീ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​കെ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. സ്വ​ർ​ണാ​പ​ഹ​ര​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക്​ ഒ​രു​പോ​ലെ പ​ങ്കു​ണ്ടെ​ന്നും അ​തി​നു​ള്ള തെ​ളി​വു​ക​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ എ​സ്.​ഐ.​ടി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

സ്വ​ർ​ണം പൂ​ശാ​നാ​യി ചെ​ന്നൈ​യി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ പാ​ളി​ക​ളി​ൽ​ നി​ന്ന് ഉ​രു​ക്കി​യെ​ടു​ത്ത സ്വ​ർ​ണ​ത്തി​ൽ പ​ണി​ക്കൂ​ലി​യി​ന​ത്തി​ൽ കൈ​വ​ശം വെ​ച്ച 109.243 ഗ്രാം ​ക​മ്പ​നി ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി ഒ​ക്ടോ​ബ​ർ 25ന് ​ഹാ​ജ​രാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തി​ൽ ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ന് ന​ൽ​കി​യ 474.960 ഗ്രാം ​സ്വ​ർ​ണ​ത്തി​നു പ​ക​ര​മാ​യി അ​തേ അ​ള​വി​ലു​ള്ള സ്വ​ർ​ണം ഗോ​വ​ർ​ധ​ൻ തി​രി​കെ ഒ​ക്ടോ​ബ​ർ 24ന് ​ഹാ​ജ​രാ​ക്കി.

ബുധാനാഴ്ച നടന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ സ്വ​ർ​ണ​ത്തി​ന്റെ അ​ള​വി​ലും മൂ​ല്യ​ത്തി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്ക് നീ​ട്ടിയിരുന്നു.