കൊട്ടിയൂരിൽ ഭക്തജന തിരക്കിനിടെ സ്വർണ്ണമാല കവർന്നു ; പാലക്കാട് സ്വദേശിയായ സ്ത്രീ അറസ്റ്റിൽ

വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിലി‍ൽ ഭക്തജന തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതി ആണ് അറസ്റ്റിലായത്. മഹോത്സവത്തോടനുബന്ധിച്ച് ദിവസേന ഭക്തജന തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ മോഷണ സംഭവങ്ങളും പതിവായിരിക്കുകയാണ്. 

തിരുവഞ്ചൻചിറയിലെ തിരക്കിനിടയിലും പ്രസാദ കൗണ്ടറുകളുടെമുന്നിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കുന്നത്. ഇത്തരത്തിൽ വൈശാഖ മഹോത്സവത്തിന് എത്തിയ സ്ത്രീയുടെ സ്വർണ്ണമാല കവരുന്നതിനിടെയാണ് പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതി പിടിയിലായത്. നിരവധി മോഷണ കേസിൽ പ്രതിയാണ് ജ്യോതിയെന്ന് പോലീസ് അറിയിച്ചു.

കണ്ണൂർ : വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിലി‍ൽ ഭക്തജന തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതി ആണ് അറസ്റ്റിലായത്. മഹോത്സവത്തോടനുബന്ധിച്ച് ദിവസേന ഭക്തജന തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ മോഷണ സംഭവങ്ങളും പതിവായിരിക്കുകയാണ്. 

തിരുവഞ്ചൻചിറയിലെ തിരക്കിനിടയിലും പ്രസാദ കൗണ്ടറുകളുടെമുന്നിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കുന്നത്. ഇത്തരത്തിൽ വൈശാഖ മഹോത്സവത്തിന് എത്തിയ സ്ത്രീയുടെ സ്വർണ്ണമാല കവരുന്നതിനിടെയാണ് പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതി പിടിയിലായത്. നിരവധി മോഷണ കേസിൽ പ്രതിയാണ് ജ്യോതിയെന്ന് പോലീസ് അറിയിച്ചു.

മോഷണ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളും കുട്ടികളും സ്വർണാഭരണങ്ങൾ ഒഴിവാക്കി കൊട്ടിയൂരിൽ ദർശനത്തിന് എത്തണമെന്ന് പോലീസ് നിർദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ അത്യധികം തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.