നാടൻ ആടുകള്‍ കിട്ടാനില്ല ; കുത്തനെ ഉയർന്ന് മട്ടൻ വില
സംസ്ഥാനത്ത് മട്ടൻ വില കുത്തനെ ഉയർന്നു. നാടൻ ആടിന്റെ ഇറച്ചിക്കാണ് കിലോക്ക് 200 രൂപ ഒറ്റയടിക്ക് കൂടിയത്. കിലോക്ക് 1000രൂപ വില ഉണ്ടായിരുന്ന ഇറച്ചിക്ക് പെരുനാള്‍ ദിനത്തോടെ 1200 രൂപയാക്കി കച്ചവടക്കാർ ഉയർത്തി.നാടൻ ആടുകള്‍ കിട്ടാനുള്ള ക്ഷാമമാണ് വില പെട്ടന്ന് ഉയരാൻ കാരണം.
Apr 1, 2026, 18:35 IST
കൊച്ചി : സംസ്ഥാനത്ത് മട്ടൻ വില കുത്തനെ ഉയർന്നു. നാടൻ ആടിന്റെ ഇറച്ചിക്കാണ് കിലോക്ക് 200 രൂപ ഒറ്റയടിക്ക് കൂടിയത്. കിലോക്ക് 1000രൂപ വില ഉണ്ടായിരുന്ന ഇറച്ചിക്ക് പെരുനാള്‍ ദിനത്തോടെ 1200 രൂപയാക്കി കച്ചവടക്കാർ ഉയർത്തി.നാടൻ ആടുകള്‍ കിട്ടാനുള്ള ക്ഷാമമാണ് വില പെട്ടന്ന് ഉയരാൻ കാരണം.
മാർക്കറ്റുകളില്‍ നാടൻ ആടുകളുടെ വരവ് കുറഞ്ഞതോടെ വീടുകളില്‍ ആട് വളർത്തുന്നവരും വിലകൂട്ടി.നാടൻ ആടുകളില്‍ പെണ്‍ ആടിനും ആണ്‍ ആടിനും ഇറച്ചികടക്കാർ വ്യത്യസ്ഥ വിലയാണ് ഈടാക്കുന്നതെങ്കിലും കശാപ്പ് ചെയ്ത് കഴിഞ്ഞാല്‍ ഇതിന് എല്ലാം ഒറ്റവിലയാണ്.